100 കോടിയുടെ ലഹരിമരുന്നുമായി മലയാളി പിടിയിൽ

29

കോടിയുടെ ലഹരിമരുന്നുമായി കോട്ടയം സ്വദേശി ബിനു ജോണിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (DRI) മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്തു.

ഇയാളെ ചോദ്യംചെയ്യതപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഘാന സ്വദേശിനിയെ ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നു പിടികൂടി. ബിനു മുംബൈയില്‍ എത്തിക്കുന്ന ലഹരിമരുന്ന് വിതരണം ചെയ്യുക എന്ന ദൗത്യമാണ് ഇവരുടേതെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ബിനുവിന്റെ ട്രോളി ബാഗില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച 16 കിലോ ഹെറോയിന്‍ കണ്ടെത്തിയത്. ബിനു ജോണ്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ നിന്നും ഖത്തര്‍ വഴിയാണ് മുംബൈയിലെത്തിയതെന്നാണ് വിവരം. കോട്ടയം മറ്റക്കരയ്ക്കു സമീപമാണ് ബിനുവിന്റെ വീടെന്നും ഇടയ്ക്കു നാട്ടില്‍ കാണാമെന്നുമല്ലാതെ ഇയാളെക്കുറിച്ച്‌ നാട്ടുകാര്‍ക്ക് പോലും അധികം അറിവൊന്നുമില്ല. സംഭവത്തില്‍ കേരള എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS