ഓഖി ദുരന്തം ; കേന്ദ്രസംഘം ഇന്ന് കൊല്ലത്ത് സന്ദര്‍ശനം നടത്തും

292

കൊല്ലം: ഓഖി ചുഴിലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ഇന്ന് കൊല്ലത്ത് സന്ദര്‍ശനം നടത്തും. കൊല്ലത്തെ ജില്ലയിലെ തീരമേഖലയിലും ചെമ്ബനരുവിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്. രാവിലെ 10,30 ന് കാപ്പില്‍ എത്തുന്ന സംഘം ഇരവിപുരത്താണ് ആദ്യം സന്ദര്‍ശനം നടത്തുക. ഇവിടെ കടലാക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍, വീടുകളുടെയും കുടിവെള്ള പൈപ്പ് ലൈനുകളുടെയും കേടുപാടുകള്‍ തുടങ്ങിയവ വിലയിരുത്തിയശേഷം മൂതാക്കരയില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തും. ശേഷം ജില്ലയില്‍ വിവിധ മേഖലകളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും ജില്ലാ കളക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ സംഘത്തിന് വിശദമാക്കിക്കൊടുക്കും. അതിനുശേഷം ഇതിന്റെ സമഗ്ര റിപ്പോര്‍ട്ട് കേന്ദ്ര സംഘത്തിന് കൈമാറും. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും സന്ദര്‍ശനത്തില്‍ പങ്കെടുക്കും. സംഘത്തില്‍ ഫിഷറീസ്മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ, ആഭ്യന്തര വകുപ്പ് ടെക്നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവരും ഉള്‍പ്പെടുന്നു.

NO COMMENTS