ശ്രീകാര്യത്ത് ഇന്ന് ഹര്‍ത്താല്‍

287

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ശ്രീകാര്യം ഇടവക്കോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം റോഡില്‍ തടഞ്ഞുവെച്ച്‌ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ശ്രീകാര്യം, പഴയ ഉള്ളൂര്‍ പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

NO COMMENTS