കോടതികളിലെ മാധ്യമ വിലക്ക് : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

181

കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പ്രശ്ന പരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചത്. പ്രശ്ന പരിഹാരത്തിന്‍റെ പുരോഗതി ഹൈക്കോടതി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും. ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും, ഹൈക്കോടതിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയുമാണ് കോടതിയില്‍ ഹാജരാവുക.