എന്‍.ആര്‍.ഇ.ജി.എസ് അങ്കമാലി ബ്ലോക്ക്തല ശില്‍പശാല നടത്തി.

92

അങ്കമാലി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവര്‍ത്തികളും ഭൗമശാസ്ത്ര സംവിധാനത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കാലടി, മലയാറ്റൂര്‍-നീലിശ്വരം പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. രണ്ടു പഞ്ചായത്തുകളിലേയും ജനപ്രതിനിധികള്‍ക്കും ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, വി.ഇ.ഓ.മാര്‍,എസ്.സി പ്രമോട്ടര്‍ മാര്‍ എന്നിവർക്കായി ശില്‍പശാല നടത്തി.

ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ മുന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. എല്‍സി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. 2020-21 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് കാലടി, മലയാറ്റൂര്‍ – നീലശ്വരം പഞ്ചായത്തുകളിലെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഭൗമശാസ്ത്രസംവിധാനത്തില്‍ ആയിരിക്കും നടത്തപ്പെടുന്നത്.

യോഗത്തില്‍ കാലടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ ബാലന്‍, മലയാറ്റൂര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ദിലീപ് എന്നിവർ പ്രസംഗിച്ചു

NO COMMENTS