കോഴിക്കോട് വാർത്തകൾ

107

വോട്ടര്‍ പട്ടിക; ജനുവരി 15 വരെ പേര് ചേര്‍ക്കാം

കോഴിക്കോട് : ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് പ്രവര്‍ത്ത നം വിലയിരുത്തുന്നതിന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായി നിയമിതനായ സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്പറില്‍ യോഗം ചേര്‍ന്നു.

വോട്ടര്‍ പട്ടിക സുതാര്യവും കുറ്റമറ്റതാക്കുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ ബൂത്ത് അടിസ്ഥാനത്തില്‍ ബിഎല്‍എമാരെ നിയമിക്കണമെന്ന് ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ അപേക്ഷയോ ടൊപ്പം മൊബൈല്‍ നമ്പറും അടുത്ത ബന്ധുക്കളുടെ ഐഡി കാര്‍ഡ് കോപ്പിയും നല്‍കണം. സമ്മതിദാനാവകാശ ത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ സ്‌കൂള്‍, കോളേജ്, കോളനികള്‍, റെസിഡന്‍സ് അസോസിയേഷന്‍ തലത്തില്‍ സ്‌പെഷ്യല്‍ കാമ്പയിനുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

നിലവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ജനുവരി 15 (15.01.2019) വരെ കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജനുവരി 27 (27.01.2019) വരെയും സമയം അനുവദിച്ചു. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായും സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറുടെ 0471-2517011, 0471-2333701, 9447011901 എന്ന നമ്പറിലും smksecy@gmail.com എന്ന മെയില്‍ ഐഡിയിലും അറിയിക്കാം. എഡിഎം റോഷ്‌നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍ കുമാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി 24 ന്

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നാലാം വാര്‍ഷിക പദ്ധതി (2020-21) തയ്യാറാക്കുന്നതിനായി ഡിസംബര്‍ 24 ന് 10.30 മണിക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2370050.

പരമ്പരാഗത യാനങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍

മോട്ടോര്‍ ഘടിപ്പിച്ച പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം ആയിരം രൂപയായി നിജപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ വിഹിതം ഒടുക്കി പരിമിതമായ സാറ്റലൈറ്റ് ഫോണുകള്‍ അടിയന്തരമായി കൈപ്പറ്റണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറ്കടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.

യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ പി.ജി ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയം എന്നിവയാണ്.

യോഗ്യരായവര്‍ വിദ്യാഭ്യാസയോഗ്യത. ഐഡന്റിറ്റി, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി ഡിസംബര്‍ 27 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0495-2373976.

ജില്ലാ ആസൂത്രണ സമിതി യോഗം 26 ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ 26 ന് രാവിലെ 10.30 ന് ഡിപിസി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഗതാഗത നിരോധനം ഇന്നു മുതല്‍

നടുവണ്ണൂര്‍ – കൂട്ടാലിട റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായ കലുങ്ക് നിര്‍മ്മാണം ഇന്ന് (ഡിസംബര്‍ 24) മുതല്‍ ആരംഭിക്കും. പ്രവൃത്തി തീരുന്നതു വരെ ഈ റോഡ് വഴിയുളള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിരോധനം 26 മുതല്‍

കോഴിക്കോട് ജില്ലയിലെ സംസ്ഥാന പാത 38 ല്‍ പേരാമ്പ്ര ടൗണ്‍ ജംഗ്ഷന്‍ വരെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം നിയന്ത്രിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര-പൈതോത്ത് റോഡില്‍ പ്രവേശിച്ച് ചെമ്പ്രറോഡ് വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് സംസ്ഥാനപാത വഴി തന്നെ പോകാവുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഫീസ്റ്റ് ഓഫ് സെവന്‍ ഫ്രഷ് ഫിഷസ് 23 മുതല്‍ 2 വരെ

ക്രിസ്മസ് പുതുവത്സര ആഘോഷത്തില്‍ മത്സ്യഫെഡ് മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പ്പന ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ് സെവന്‍ ഫ്രഷ് ഫിഷസ് ഉള്‍പ്പെടെ നിരവധി കോമ്പോകിറ്റുകള്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏഴ് തരം മത്സ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റിന് 2000 രൂപയാണ്. മറ്റ് കോമ്പോകിറ്റുകള്‍ 1000 രൂപ, 500 രൂപ നിരക്കുകളില്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ടുകള്‍ വഴി ലഭിക്കും. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍ 9526041

കൂടിക്കാഴ്ച 3

.എം.ജി.എസ്.വൈ, പ്രോഗ്രാം ഇംപ്ലിമെന്റഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രധാന മന്ത്രി ഗ്രാമീണ്‍ സഠക് യോജന ഫേസ് മൂന്നിന്റെ പ്രാരംഭ ജോലികള്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും ആവശ്യമുണ്ട്. ജനുവരി മൂന്നിന് സിവില്‍ സ്റ്റേഷന്‍, ‘സി’ ബ്ലോക്ക്, നാലാം നില, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാക്കണം. അക്രഡിറ്റഡ് എഞ്ചിനീയര്‍ യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദവും പ്രവൃത്തി പരിചയവും. ഓവര്‍സിയര്‍ – സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്നുവര്‍ഷ ഡിപ്ലോമ പാസ്സായവരും പ്രവൃത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372929.

സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും; സ്തീ സുരക്ഷ ലക്ഷ്യമിട്ട് നൈറ്റ് വാക്ക്

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഡിസംബര്‍ 29 ന് നിര്‍ഭയ ദിനത്തിലാണ് പരിപാടി നടത്തുക. സ്തീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കലക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് രക്ഷാധികാരിയായി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നൈറ്റ് വാക്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജില്ലാശിശുവികസന ഓഫീസര്‍ അനീറ്റ.എസ്.ലിന്‍, വനിതാ സെല്‍ എസ്.ഐ റീത്ത, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുക്കം നഗര പരിഷ്‌കരണത്തിനും സൗന്ദര്യവത്കരണത്തിനുമായി

7.37 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

മുക്കം പട്ടണത്തിലെ റോഡ് – ഗതാഗത പരിഷ്‌കരണത്തിനും സൗന്ദര്യവത്കരണത്തിനുമായി ഒന്നാം ഘട്ടത്തില്‍ 7.37 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 2019-20 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. അഭിലാഷ് ജംഗ്ഷന്‍ മുതല്‍ മുക്കം പാലം വരെയുള്ള സംസ്ഥാന പാതയിലും മുക്കം അങ്ങാടിയിലെ പ്രധാന റോഡിലുമാണ് ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്.

കള്‍വര്‍ട് നിര്‍മാണം, ഡ്രെയിനേജ് നിര്‍മ്മിച്ച് കവറിങ്ങ് സ്ലാബുകള്‍ സ്ഥാപിക്കല്‍, ഡിവൈഡറുകള്‍ – മീഡിയനുകള്‍ എന്നിവയുടെ നിര്‍മാണം, ഹാന്റ് റെയിലോടു കൂടിയ ടൈല്‍ വിരിച്ച ഫുട്പാത്ത് നിര്‍മ്മാണം, ഡിവൈഡറുകളില്‍ പുല്ല്, പൂ ചെടികള്‍ വെച്ചു പിടിപ്പിക്കല്‍, റോഡ് വീതികൂട്ടി ബി.എം ആന്റ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത് 4 വരി പാതയാക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമഗ്ര നഗരാസൂത്രണത്തിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്.

പൊതു ജനങ്ങളില്‍ നിന്നും ഇതിനായി അഭിപ്രായം ശേഖരിച്ചിരുന്നു. പൊതുമരാമത്ത് എഞ്ചിനീയറിംഗ്, നഗരസഭാ എഞ്ചിനീയറിംഗ്, നഗരസഭാ അധികൃതര്‍ എന്നിവരുമായി ഡിസംബര്‍ 26 ന് നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം പദ്ധതി സാങ്കേതികാനുമതിക്കായി സമര്‍പ്പിക്കും. ഈ സീസണില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വെറ്ററിനറി ലബോറട്ടറിയുടെ ഉപയോഗത്തിനായി ഓട്ടോമാറ്റിക് ഹെമറ്റോളജി അനലൈസര്‍ (on buy back)വിതരണത്തിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26 ന് ഒരു മണി വരെ. ഫോണ്‍ 0495 2368349.

NO COMMENTS