പു​തു​താ​യി മൂ​ന്നു പ്ര​തി​ദി​ന സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍

32

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി മൂ​ന്നു പ്ര​തി​ദി​ന സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ കൂടി. ബം​ഗ​ളു​രു-​നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍, നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍-​ബം​ഗ​ളു​രു, ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍, പു​ന​ലൂ​ര്‍ ഗു​രു​വാ​യൂ​ര്‍, മാം​ഗ​ളൂ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍, നാ​ഗ​ര്‍​കോ​വി​ല്‍-​മാം​ഗ​ളൂ​ര്‍ റൂ​ട്ടു​ക​ളി​ലാ​ണ് പു​തി​യ സ​ര്‍​വീ​സു​ക​ള്‍.

റി​സ​ര്‍​വേ​ഷ​ന്‍ ഉ​ള്ള യാ​ത്ര​ക്കാ​രെ മാ​ത്ര​മാ​കും ട്രെ​യി​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക. ബം​ഗ​ളു​രു-​നാ​ഗ​ര്‍​കോ​വി​ല്‍ സ​ര്‍​വീ​സ് ബം​ഗ​ളു​രു​വി​ല്‍ നി​ന്നും ഞായറാഴ്ച മു​ത​ല്‍ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചി​ന് പു​റ​പ്പെ​ടും. തി​രി​കെ​യു​ള്ള സ​ര്‍​വീ​സ് നാ​ഗ​ര്‍​കോ​വി​ല്‍ നി​ന്നും തിങ്കളാഴ്ച മു​ത​ല്‍ ദി​വ​സ​വും രാ​വി​ലെ 9.20ന് ​പു​റ​പ്പെ​ടും.മാം​ഗ​ളൂ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍ സ​ര്‍​വീ​സ് ഫെ​ബ്രു​വ​രി 11 മു​ത​ല്‍ രാ​വി​ലെ 5.05ന് ​പു​റ​പ്പെ​ടും. തി​രി​കെ​യു​ള്ള സ​ര്‍​വീ​സ് ഫെ​ബ്രു​വ​രി 12 മു​ത​ല്‍ രാ​വി​ലെ 4.05ന് ​പു​റ​പ്പെ​ടും.

ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ സ​ര്‍​വീ​സ് ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും രാ​വി​ലെ 5.45നും ​പു​ന​ലൂ​രി​ല്‍ നി​ന്നും വൈ​കു​ന്നേ​രം 6.25നു​മാ​ണ് ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ക.

NO COMMENTS