എ.ടി.എം. തട്ടിപ്പ് : വടകര സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

184

വടകര: വടകരയിലും എ.ടി.എം തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതായി പരാതി. വടകര കോട്ടയ്ക്കല്‍ സ്വദേശി ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.വടകര നാരായണനഗര്‍ കനറാ ബാങ്ക് ബ്രാഞ്ചിലെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍നിന്ന് നിന്ന് ഒരു ലക്ഷം രൂപയാണ് പിന്‍വലിച്ചിരിക്കുന്നത്.എ.ടി.എം വഴി നോയിഡയില്‍ നിന്നും 11 തവണയായാണ് പണം പിന്‍ വലിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷെരീഫ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്