നേമത്ത് ലഹരി മരുന്ന് വേട്ട – 650 നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയില്‍

56

തിരുവനന്തപുരം: നേമം ജംഗ്ഷനില്‍ നിന്നും 650 നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയില്‍. ആറ്റുകാല്‍ പാടശ്ശേരി സ്വദേശി പാണ്ടി ക്കണ്ണന്‍ എന്ന കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കായി ഉപയോഗിക്കുന്നതിനാല്‍ ദുരുപയോഗ സാദ്ധ്യത പരിഗണിച്ച്‌ ഷെഡ്യൂള്‍ എച്ച്‌ 1 കാറ്റഗറിയിലാണ് നെട്രാസെപാമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ മുകേഷ്, പ്രിവന്റീവ് ഓഫീസര്‍ ടി ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍, ജിതീഷ്, ഷംനാദ്, ശ്രീലാല്‍, രാജേഷ്, രതീഷ് മോഹന്‍, എക്‌സൈസ് ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഡോക്ടറുടെ കുറിപ്പ് നല്‍കിയാല്‍ മാത്രം ലഭിക്കുന്ന നൈട്രാസെപാം ഗുളിക മാനസിക പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.

തിരുവനന്തപുരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

NO COMMENTS