പോ​പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍ത്ത​ക​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേഖരിക്കാൻ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് വ​ട​ക​ര​യി​ൽ

33

കണ്ണൂർ : അ​റ​സ്​​റ്റി​ലാ​യ പോ​പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍ത്ത​ക​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേഖരിക്കാൻ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് വ​ട​ക​ര​യി​ൽ .വ​ട​ക​ര പു​തു​പ്പ​ണം സ്വ​ദേ​ശി ഫി​റോ​സി‍െന്‍റ മേ​ല്‍വി​ലാ​സം സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് വ​ട​ക​ര​യി​ലെ​ത്തിയതെന്ന് ​ റൂ​റ​ല്‍ പൊ​ലീ​സ് അ​റി​യി​ച്ചു. വ​ട​ക​ര​യി​ല്‍ ഫി​റോ​സ് മു​മ്ബ്​ താ​മ​സി​ച്ച സ്ഥ​ല​ത്തും വാ​ട​ക​വീ​ട്ടി​ലും പു​തി​യ വീ​ടി‍െന്‍റ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തും പൊ​ലീ​സെ​ത്തി.

കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പൊ​ലീ​സി‍െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു.​പി പൊ​ലീ​സ് വ​ട​ക​ര​യി​ലെ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച​ത്. ബീ​ഹാ​റി​ല്‍ പോ​പു​ല​ര്‍ ഫ്ര​ണ്ടി‍െന്‍റ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി പോ​യ​താ​യി​രു​ന്നു ഫി​റോ​സ്. അ​വി​ടെ​നി​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ 11ന് ​രാ​വി​ലെ 5.30 നാ​ണ് മും​ൈ​ബ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

11ന് ​വൈ​കീ​ട്ട് 5.40 വ​രെ ഓ​ണ്‍ലൈ​നി​ലും ഫോ​ണി​ലും ഫി​റോ​സി​നെ ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട്, സു​ഹൃ​ത്തു​ക്ക​ള്‍ക്കും സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. തു​ട​ര്‍ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സ് അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി അ​റി​യു​ന്ന​ത്. ഫി​റോ​സി​നൊ​പ്പം, പ​ന്ത​ളം സ്വ​ദേ​ശി​യാ​യ അ​ന്‍ഷാ​ദും അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

NO COMMENTS