സിറിയയിൽ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

264

ബെയ്റൂട്ട് : സിറിയയിൽ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വിമതരുടെ നിയന്ത്രണത്തിലായിരുന്നമേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെയാണു ചാവേര്‍ കാറില്‍ എത്തി സ്ഫോടനം നടത്തിയത്. അലെപ്പോയുടെ പടിഞ്ഞാറൻ പട്ടണമായ റഷിദിനിലാണ് ചാവേറാക്രമണം നടന്നത്. ബസുകൾക്കു സമീപം കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അലെപ്പോയുടെ സർക്കാർ നിയന്ത്രിത പ്രദേശങ്ങളിലേക്കു പോകാൻ ആയിരക്കണക്കിനാളുകളാണു ഫുവ, കാഫ്രയ പട്ടണങ്ങളിൽ കാത്തുനിൽക്കുന്നത്. വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. അതേസമയം, സിറിയൻസേനയ്ക്കെതിരെ വീണ്ടും ആക്രമണം പാടില്ലെന്നു റഷ്യ, സിറിയ, ഇറാൻ എന്നീ രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു. അതേസമയം കൊച്ചു കുട്ടികള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗം നടത്തിയ സിറിയന്‍ സേനയ്ക്കെതിരെ രാജ്യാന്തര അന്വേഷണം വേണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. .

NO COMMENTS

LEAVE A REPLY