വാഴത്തെെ വിതരണം ചെയ്ത് നാഷണൽ കോളേജ് എൻഎസ്എസ് യൂണിറ്റ്

20

തിരുവനന്തപുരം:വാഴത്തെെ വിതരണം ചെയ്ത് നാഷണൽ കോളേജ് എൻഎസ്എസ് യൂണിറ്റ്.

നാഷണൽ ബനാന ഡേ യുടെ ഭാഗമായാണ് നാഷണൽ കോളേജിലെ എൻഎസ്എസ് യൂണിറ്റ് KL-07_143 വാഴത്തെെ വിതരണം സംഘടിപ്പിച്ചത്. വാഴത്തെെ വിതരണത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ എൻഎസ്എസ് ഫാമിംഗ് വോളണ്ടിയർ ഷഫിൻ എസ് എൻ ന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ, സ്റ്റാഫ് അഡ്വൈസർ ഉബൈദ്, നേച്ചർ ക്ലബ് സെക്രട്ടറി പ്രിയ ഗോപിനാഥ്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി സിസി ജോയ്, അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ ചന്ദ്രമോഹൻ ടി, കോളേജ് യൂണിയൻ ചെയർമാൻ അനന്തകൃഷ്ണൻ, അരുൺ കുമാർ ജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

NO COMMENTS

LEAVE A REPLY