പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 66ആം ജന്മദിനം

147

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 66ആം ജന്മദിനം. ഗുജറാത്തിൽ കുടുംബത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. അമ്മ ഹിരാ ബായിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുന്ന മോദി കുടുംബാംഗങ്ങളേയും സന്ദർശിക്കും. ആദിവാസി ജില്ലയായ ദാഹോഡിൽ ജലചേസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നാല് ഗിന്നസ് റെക്കോഡുകളാണ് ബിജെപിയുടെ ലക്ഷ്യം.നവ്സാരിയിൽ 11,223 അംഗപരിമിതർക്ക് 17,000 സഹായക്കിറ്റുകൾ വിതരണം ചെയ്യും. 1,000 പേർക്ക് വീൽ ചെയറുകളും 1,000 പേർക്ക് ശ്രവണ സാഹയയന്ത്രവും നൽകും. 1500 എണ്ണവിളക്കുകൾ ഒരുമിച്ച് കത്തിച്ചും റെക്കോർഡിന് ശ്രമിക്കും.മോദിയുടെ ജന്മദിനം സേവാ ദിവസമായി ആചരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അണികളോട് ബിജെപി അധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. അമിത് ഷാ തെലങ്കാനയിൽ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ പങ്കാളിയാകും.

NO COMMENTS

LEAVE A REPLY