പ്രതിപക്ഷമായതുകൊണ്ടാണ് കോണ്‍ഗ്രസ്സ് എല്ലാ കാര്യങ്ങളും എതിര്‍ക്കുന്നതെന്ന് നരേന്ദ്ര മോദി

195

ഭറൂച് : എതിര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂചില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോദി ഈ കാര്യം വ്യക്തമാക്കിയത്. മുസ്ലിംകള്‍ കൂടുതലുള്ള ഭറൂച്, കച് എന്നീ ജില്ലകളില്‍ ബി.ജെ.പിയ്ക്ക്‌ വേഗത്തില്‍ തന്നെ വികസനം നടപ്പാക്കാന്‍ സാധിച്ചുവെന്നും, ഉത്തര്‍പ്രദേശില്‍ കാലങ്ങളായി കോണ്‍ഗ്രസ്സാണ് ഭരിച്ചിരുന്നതെന്നും, എന്നാല്‍ പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തഴഞ്ഞുവെന്നും, അതുപോലെതന്നെ ഗുജറാത്ത് കോണ്‍ഗ്രസിനെ കൈവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം ഒരു നേതാവിന് വേണ്ടി ബെംഗളൂരുവിലായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. എന്നാല്‍ അദ്ദേഹം ഭറൂചിന് വേണ്ടി എന്ത് ചെയ്തുവെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ്സിന് അധികാരമുള്ളപ്പോള്‍ അക്രമവും കര്‍ഫ്യൂവും ഭറൂചില്‍ പതിവായിരുന്നതായും, ബി.ജെ.പിയാണ് അതില്‍ നിന്നൊരു മാറ്റം ഉണ്ടാക്കിയതെന്നും മോദി വ്യക്തമാക്കി.

NO COMMENTS