നാസയുടെ ബഹിരാകാശ യാത്രാ സംഘത്തി‍ല്‍ മലയാളിയും

18

ന്യൂയോര്‍ക്ക്: നാസയുടെ ബഹി രാകാശ യാത്രികരുടെ 10 പേരടങ്ങുന്ന ബഹിരാകാശ സംഘത്തിൽ വിദേശ മലയാളി ഡോ.അനില്‍ മേനോനും

മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടിമിസ് പദ്ധതിയുടെ ഭാ​ഗമായാണ് ബഹിരാകാശ ദൗത്യ സംഘത്തെ നാസ തെരഞ്ഞെടുത്തിരിക്കുന്നത്.

മെഡിസിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുള്‍പ്പെടെ പത്തോളം ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളുമുള്ള വ്യക്തിയാണ് അനില്‍ മേനോന്‍. ഇന്ത്യയിലെത്തിയപ്പോള്‍ മാതൃഭാഷയായ മലയാളവും പഠിച്ചെന്ന് അനില്‍ മേനോന്‍ പറയുന്നു.

2018 മുതല്‍ സ്‌പേസ് എക്‌സിനൊപ്പം

ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് നാസയുടെ ബഹിരാകാശ സംഘത്തിലുള്ളത്. 12000ല്‍ അധികം അപേക്ഷകളില്‍ നിന്നാണ് ഈ 10 പേരെ തെരഞ്ഞെടുത്തത്. ഫ്‌ളൈറ്റ് സര്‍ജനായി 2014ലാണ് അനില്‍ നാസക്കൊപ്പം ചേരുന്നത്. 2018ല്‍ സ്‌പേസ് എക്‌സിനൊപ്പം ചേര്‍ന്ന അനില്‍ അവിടെ അഞ്ച് വര്‍ഷത്തോളം ലീഡ് ഫ്‌ളൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചു.

അച്ഛന്‍ മലബാര്‍ സ്വദേശി, അമ്മ യുക്രെയ്ന്‍. യുഎസിലെ മിനിയപ്പലിസിലാണ് അനിലിന്റെ ജനനം. മലബാര്‍ മേഖലയില്‍ നിന്ന് യുഎസിലേക്ക് ചേക്കേറുകയായിരുന്നു അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. മിനസോഡയിലെ സെന്റ് പോള്‍ അക്കാദമിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നാലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് 1995 ല്‍ ന്യൂറോ ബയോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സ്റ്റാന്‍ഫഡില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്. വൈദ്യമേഖലയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാന്‍ഫഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നു 2006 ല്‍ ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദം നേടി.

എയ്‌റോ സ്‌പേസ് മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത്, പര്‍വതാരോഹണം തുടങ്ങിയവ നടത്തുന്നവര്‍ക്കായുള്ള ചികിത്സാരീതി എന്നിവയിലും അനില്‍ ബിരുദം നേടി. 2010ലെ ഹെയ്റ്റി ഭൂകമ്ബം, 2015ലെ നേപ്പാള്‍ ഭൂകമ്ബം തുടങ്ങിയ ദുരന്തങ്ങളില്‍ അദ്ദേഹം അടിയന്തര വൈദ്യസേവനം നടത്തി.

NO COMMENTS