സുബഹാനിയുടെ കസ്റ്റഡി കാലാവധി നീട്ടി

226

കൊച്ചി• ഇസ്ലാമിക്ക് സ്റ്റേറ്റ് (ഐഎസ്) പ്രവര്‍ത്തകരെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു ദേശീയ അന്വേഷണ ഏജന്‍സി (എ‍ന്‍ഐഎ) അറസ്റ്റു ചെയ്ത ഏഴു പ്രതികളില്‍ സുബഹാനി ഹാജ മൊയ്ദീന്റെ കസ്റ്റഡി കാലാവധി ആറു ദിവസം കൂടി നീട്ടി. വിദേശത്ത് ആയുധ പരിശീലനം നേടി തിരിച്ചെത്തിയ സുബഹാനിയെ വിശദമായി ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. അടുത്ത തിങ്കള്‍ മുതല്‍ ആറു ദിവസത്തേക്കാണു സുബഹാനിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടത്.ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി കണ്ണൂര്‍ അണിയാരം മന്‍സീദ് (മുത്തുക്ക-30), രണ്ടാം പ്രതി തൃശൂര്‍ ചേലാട് സ്വാലിഹ് മുഹമ്മദ്(26), മൂന്നാം പ്രതി കോയമ്ബത്തൂര്‍ സ്വദേശി റാഷിദ് അലി (അബു ബഷീര്‍-29), നാലാം പ്രതി കുറ്റ്യാടി റംഷാദ് നംഗീലം (ആമു-24), ഒന്‍പതാം പ്രതി തിരൂര്‍ പി.സഫ്വാന്‍(30), പത്താം പ്രതി കുറ്റ്യാടി എന്‍.കെ.ജാസിം(25) എന്നിവരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡു ചെയ്തു.

NO COMMENTS

LEAVE A REPLY