പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ്

7

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുഖേന 2022 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികളും, ശാരീരിക, മാനസിക വൈകല്യം അനുഭവിക്കുന്നവരുമായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനു സൗകര്യം അനുവദിച്ചിട്ടുണ്ട്.

2024 മുതൽ എല്ലാ വർഷവും ജനുവരി 1 മുതൽ ഫെബ്രുവരി 28/29 നകം മുൻവർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്ന അംഗങ്ങൾ ഈ ക്ഷേമപദ്ധതിയ്ക്കു കീഴിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: 0471-2464240.

NO COMMENTS

LEAVE A REPLY