കുന്നംകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

211

തൃശൂര്‍• കുന്നംകുളം ആനയ്ക്കലില്‍ ഭര്‍ത്താവ് ഉറങ്ങി കിടന്ന ഭാര്യയെ വെട്ടിക്കൊന്നു. പനങ്ങാട്ട് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ജിഷയാണ് (33) കൊല്ലപ്പെട്ടത്. ജിഷയുടെ ശരീരത്തില്‍ 19 വെട്ടുകളുണ്ട്. പ്രതി പ്രദീപ് പൊലീസില്‍ കീഴടങ്ങി. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. കൊലപാതകം നടക്കുന്ന സമയത്ത് ഇവരുടെ മകള്‍ മകള്‍ സ്നേഹ (13) വീട്ടില്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം. ഒന്‍പതാം ക്ലാസുകാരിയായ മകളും ഭാര്യയും ഭര്‍ത്താവും ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. രാത്രി എഴുന്നേറ്റ പ്രദീപ് വെട്ടുകത്തിയുമായി എത്തി ജിഷയെ വെട്ടുകയായിരുന്നു. വെട്ടേറ്റ ജിഷ എഴുന്നേറ്റ് പ്രാണരക്ഷാര്‍ഥം ഓടി. വെട്ടുകത്തിയുമായി പുറകെ ഓടിയ പ്രദീപ് ഹാളില്‍ വച്ചു വീണ്ടും വെട്ടി.
തുടര്‍ന്നു പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജിഷയുടെ മൃതദേഹം കുന്നംകുളം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഗള്‍ഫിലായിരുന്ന പ്രദീപ് കഴിഞ്ഞ നവംബറിലാണു നാട്ടില്‍ തിരിച്ചെത്തിയത്. കാരയില്‍ പരമേശ്വരന്റെ മകളാണു ജിഷ.

NO COMMENTS

LEAVE A REPLY