അവിഹിത ബന്ധം തുടര്‍ന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

252

ഭോപ്പാല്‍: വിലക്കുകള്‍ വകവയ്ക്കാതെ അവിഹിത ബന്ധം തുടര്‍ന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ ഇംഗോരിയയിലെ കര്‍ഷകനായ നാരായണ്‍ സിംഗ് (38) ആണ്, ഭാര്യ സരിതയെ (28) തലയറുത്തു കൊന്നത്. തുടര്‍ന്ന് വെട്ടിയെടുത്ത തലയുമായി നാരായണ്‍ സിംഗ് നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നാരായണ്‍ സിംഗ് വീട്ടിലെത്തുമ്ബോള്‍ ഭാര്യ കാമുകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു കണ്ടതും പ്രകോപിതനായ ഭര്‍ത്താവ് വാളെടുത്ത് തലയറുക്കുകയായിരുന്നു.
സംഭവം നേരില്‍ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പക്ഷേ പോലീസ് എത്തുമ്ബോഴേക്കും അഞ്ചു മൈല്‍ ദൂരം നടന്നു പോയി തലയുമായി പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. കൊലക്കുറ്റത്തിനു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സിംഗിനെ റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

NO COMMENTS

LEAVE A REPLY