സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍.

189

റിയാദ്: സൗദി അറേബ്യയില്‍ 12 തുറമുഖങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്ക് കടന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കാര്‍ഷിക മന്ത്രാലയം അിറയിച്ചു. തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒരേ സമയം 4500 ബോട്ടുകളെ ഉള്‍;ക്കൊളളാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ആറു പ്രവിശ്യകളിലാണ് തുറമുഖം നിര്‍മിക്കുന്നത്. മക്ക, മദീന, ദമ്മാം, അസീര്‍,ജിസാന്‍ തബൂക്ക് എന്നിവിടങ്ങളിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ ആറുതുറമുഖങ്ങള്‍ ഉടന്‍ തുറന്നു കൊടുക്കും.

മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മത്സ്യ സമ്ബത്തു കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും പുതിയ തുറമുഖങ്ങള്‍ സഹായിക്കുമെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ, ദേശീയ ഭക്ഷ്യസുരക്ഷക്കും തുറമുഖങ്ങള്‍; പ്രയോജനപ്പെടും. ചുരുങ്ങിയത് 1,200 സ്വദേശികള്‍ക്ക് നേരിട്ട് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി സഹായിക്കും.

NO COMMENTS