കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍

57

തിരുവനന്തപുരം: തൃശൂരില്‍ ഈ മാസം 15ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി.എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.എത്ര ദിവസം നിരീക്ഷണം വേണമെന്ന് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നതിന് ശേഷം അക്കാര്യത്തില്‍ തീരുമാന മെടുക്കും.

ഞായറാഴ്ച രാത്രി മുതലാണ് സെല്‍ഫ് ക്വാറന്റീനില്‍ പോകാന്‍ തീരുമാനിക്കുന്നത്. ഹൈ റിസ്‌ക് പട്ടികയിലല്ല മന്ത്രി ഉള്ളത്. എങ്കിലും സുരക്ഷ യുടെ ഭാഗമായി നിരീക്ഷണത്തില്‍ പോകാം എന്ന് മന്ത്രി തീരുമാനിക്കുക യായിരുന്നു.

NO COMMENTS