പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് (മേയ് 16)

116

ഹയർസെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ ഇന്ന് (മേയ് 16) വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കുവാനുളള സമയവും ഇന്നവസാനിക്കും.

സ്‌കൂൾ അധികൃതർ വെരിഫിക്കേഷനലൂടെ കൃത്യത ഉറപ്പാക്കുന്ന അപേക്ഷകൾ മാത്രമേ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് പരിഗണിക്കുകയുളളൂ. സ്‌പോർടസ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷൻ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിൽ മേയ് 21ന് വൈകിട്ട് അഞ്ച് വരെയാണ്. രണ്ടാം ഘട്ട സ്‌പോർട്‌സ് ഓൺലൈൻ അപേക്ഷാ 22ന് വൈകിട്ട് അഞ്ചു വരെ സമർപ്പിക്കണമെന്നും ഹയർസെക്കണ്ടറി ഡയറക്ടർ അറിയിച്ചു.

NO COMMENTS