മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാര ജേതാവിനെ ഇന്ന് തെരഞ്ഞെടുക്കും ; ഫൈനൽ റൗണ്ടിൽ മെസ്സിയടക്കം 11 പേർ

26

പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാര ജേതാവിനെ ഇന്ന റിയാം. പാരീസില്‍ അര്‍ധരാത്രി നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ഇറ്റലിയുടെ ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ നിന്നാണ് മികച്ച പുരുഷ താരത്തെ തിരഞ്ഞെടുക്കുക.

മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമുണ്ട്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്സലോണക്കൊപ്പം സ്പാനിഷ് കിങ്സ് കപ്പും ജയിച്ചു. ലെവന്‍ഡോവ്സ്‌കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്.

ഏറ്റവുമധികം ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ താരങ്ങള്‍ ; ലയണല്‍ മെസ്സി- 6 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- 5 യൊഹാന്‍ ക്രൈഫ്- 3 മാര്‍ക്കോ വാന്‍ ബാസ്റ്റന്‍- 3 മിഷേല്‍ പ്ലാറ്റിനി- 3 കെവിന്‍ കീഗന്‍- 2 കാള്‍ റുമനിഗ്ഗെ- 2 ആല്‍ഫ്രെഡോഡി സ്റ്റെഫാനോ- 2 റൊണാള്‍ഡോ- 2 ഫ്രാന്‍സ് ബെക്കന്‍ബോവര്‍- 2

ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. പി.എസ്.ജി.ക്കായി കളിക്കുന്ന മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്സ്‌കിയും തമ്മിലാണ് പ്രധാനമത്സരം.