ഹൈക്കോടതിയിലെ സംഘർഷം: സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

178

തിരുവനന്തപുരം∙ സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനവും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞുകൊണ്ട് അഭിഭാഷകരും മാധ്യമപ്രവർത്തകരും സംയമനം പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ നടന്ന സംഘർഷം ശ്രദ്ധയിൽപെട്ടു. ജനാധിപത്യത്തിൽ നീതിന്യായവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും സഹവർത്തിത്വം വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഇവർ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY