ലയണല്‍ മെസ്സിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്

260

സൂറിച്ച്‌: അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്. ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് ഫിഫ വിലക്ക് പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സരശേഷം പുറത്തുവന്ന വീഡിയോയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായിരുന്നു. മെസ്സിക്കെതിരായി ഫൗള്‍ വിളിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. മെസ്സിയുടെ പ്രതികരണം ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന കുറ്റമായാണ് വിലയിരുത്തപ്പെട്ടത്. മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും മെസ്സി തയ്യാറായിരുന്നില്ല.

NO COMMENTS

LEAVE A REPLY