ഓഖി ദുരന്തം: മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തതയില്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ

222

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍പെട്ട് മരിച്ചവരുടെയും, കാണാതായവരുടെയും കണക്കില്‍ സര്‍ക്കാറിന് അവ്യക്തതയില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഓഖി ദുരന്തത്തില്‍ ഇതുവരെ 51 പേരാണ് മരിച്ചത്, 103 പേരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കണ്ടെത്താനുണ്ട്. ഇത്രകാലം കഴിഞ്ഞതിനാല്‍ അവരെയും മരിച്ചവരുടെ കൂട്ടത്തിലാണ് നിലവില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ദുരന്തബാധിതരുടെ കണക്കില്‍ സര്‍ക്കാരിന് അവ്യക്തയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

NO COMMENTS