ഐഎസ്‌എല്‍ ; കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സിനു ജയം

292

മുംബൈ : ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സിനു ജയം. 24-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോളിലാണ് വിജയം നേടിയത്. ബ്ലാസ്റ്റേഴ്സ് താരം മാര്‍കോസ് സിഫ്നിയോസിനെ ഫൗള്‍ ചെയ്തതിന് കേരളത്തിന് നല്‍കിയ കിക്കിലൂടെയാണ് ആദ്യ ഗോളെത്തുന്നത്. ആസൂത്രണത്തിന് നില്‍ക്കാതെ ശരവേഗത്തില്‍ കിക്കെടുത്ത കറേജ് പെക്കൂസണ്‍ പന്ത് ഹ്യൂമിന് നല്‍കുന്നു. മുംബൈ പ്രതിരോധത്തിന് സാധ്യതകള്‍ നല്‍കാതെ പന്ത് വലയിലെത്തിച്ച്‌ ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. മറുപടി കണ്ടെത്താനുള്ള മുംബൈ ശ്രമങ്ങള്‍ തകര്‍പ്പന്‍ സേവുകളിലൂടെ സുഭാശിഷ് റോയ് രക്ഷകനായി. രണ്ട് മാറ്റങ്ങളുമായാണ് കോച്ച്‌ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ ഇറങ്ങിയത്. മുംബൈയുടെ സ്വന്തം ഗ്രൗണ്ടിലാണ് കളിയെങ്കിലും ഗ്യാലറിയില്‍ മഞ്ഞപ്പടയ്ക്ക് ഒട്ടും ക്ഷാമമില്ല. ഓടു മുംബൈ കണ്ടംവഴി എന്ന ബാനറുമുണ്ട്.

NO COMMENTS