മായാവതിയുടെ രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു

220

ന്യൂഡല്‍ഹി: ബി.എസ്.പി നേതാവ് മായാവതിയുടെ രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു. ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ച്‌ ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചത്. ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ സഭയില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. സഭാ അധ്യക്ഷനായ പി.ജെ. കുര്യന്‍ വിഷയം ഉന്നയിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമാണ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് അംഗത്വം രാജിവെക്കുമെന്ന് മായാവതി പ്രഖ്യാപിച്ചത്. ‘സംസാരിക്കാന്‍ അനുവദിക്കൂ, ഇല്ലെങ്കില്‍ രാജിവെക്കും, ഇപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കും’ എന്ന് പ്രഖ്യാപിച്ചാണ് മായാവതി സഭാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതും. പിന്നീട് രാജിക്കത്ത് മായാവതി ഉപരാഷ്ട്രപതിക്ക് കൈമാറി.

NO COMMENTS