പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് 52.34 കോടി രൂപ അനുവദിച്ച് തൊഴില്‍ വകുപ്പ്

7

തിരുവനന്തപുരം: സാമൂഹ്യപരമായും സാമ്പത്തിക പരമായും പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ ക്കായി ഈ ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചുവെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കശുവണ്ടി, കയര്‍, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കാണ് തുക അനുവദിച്ചത്. കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും കേരളത്തിന്റെ സാഹചര്യം അനുസരിച്ച് മാത്രമാകും ലേബര്‍ കോഡ് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചിയൂരുള്ള കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നടന്ന പരിപാടിയില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി. ജയന്‍ബാബു അധ്യക്ഷത വഹിച്ചു.

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും 41,04,000 രൂപ ചിലവിട്ടാണ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. പ്രധാനമായും നിലവിലുള്ള സ്ഥലം പരമാവധി ഉപയോഗിച്ച് 22 പേര്‍ക്ക് ബോര്‍ഡ് മീറ്റിങ്ങും മറ്റും കൂടുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും ആസ്ഥാന ഓഫീസില്‍ ചെയര്‍മാനും കമ്മീഷണര്‍ക്കും അറ്റാച്ച്ഡ് ടോയിലെറ്റോടുകൂടിയ ക്യാബിനുകള്‍, ടോയിലെറ്റോടുകൂടിയ ഓഫീസ് സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസില്‍ ഇന്‍സ്‌പെക്ടര്‍ക്കും സ്റ്റാഫുകള്‍ക്കും വേണ്ടിയുള്ള ഇടവും സജ്ജീകരിച്ചിട്ടുണ്ട്.

NO COMMENTS