വിജിലൻസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ ബാബു

221

വിജിലൻസ് എഫ്ഐആറില്‍ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുന്‍ മന്ത്രി കെ ബാബു. എക്സൈസ് കമ്മിഷണറുടെ അധികാരത്തിൽ കൈകടത്തിയിട്ടില്ല. ചട്ടവിരുദ്ധമായി ലൈസൻസ് അനുവദിച്ചിട്ടില്ല. വിജിലൻസ് എഫ്ഐആർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും കെ ബാബു പറഞ്ഞു.

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അന്നത്തെ എക്‌സൈസ് കെ ബാബു പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരുന്നത്. ലൈസന്‍സ് അനുവദിച്ചതും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശത്തോടെയെന്ന് എഫ്ഐആറില്‍ പറയുന്നു. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അപേക്ഷകളില്‍ ചിലത് മാസങ്ങളോളം തടഞ്ഞുവച്ചു. ചിലത് അപേക്ഷ കിട്ടിയപ്പോള്‍ തന്നെ അനുവദിച്ചു. ഇതിനു പിന്നില്‍ ദുരുദ്ദേശവും ഗൂഢാലോചനയുമുണ്ട് . ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കുറ്റകരമായ ഇടപെടലുണ്ടായിയെന്നും എഫ്ഐആറില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY