ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

174

ന്യൂഡല്‍ഹി: ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. 18 സൈനികര്‍ വീരമൃത്യു വരിച്ച ആക്രമണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കാം എന്ന് സമ്മതിച്ച പ്രതിരോധമന്ത്രി വൈകാരിക പ്രശ്നമായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അഭിപ്രായപ്പെട്ടു.ഏതായാലും ഇത്തരം ആക്രമണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തും.അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. സുരക്ഷാ വീഴ്ചയുമുണ്ടായില്ല എന്ന് തന്നെ വിശ്വസിക്കാനാണ് ആഗ്രഹം-പരീക്കര്‍ പറഞ്ഞു. വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടില്ല. ആവശ്യമെങ്കില്‍ ഉടനടി തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യമെന്ന നിലയില്‍ ഇനി ഇതുപോലുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാതിരിക്കണം. ചര്‍ച്ചയെക്കാള്‍ നടപടിക്കാണ് മുന്‍ഗണന നല്‍കുന്നത്. ഉത്തരവാദിത്വമുള്ള ശക്തിയാണ് ഇന്ത്യ. അതിനര്‍ഥം തീവ്രവാദികള്‍ നുഴഞ്ഞുകയറുമ്ബോള്‍ ഉറങ്ങും എന്നല്ല.ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കേവലമൊരു പ്രസ്താവനയായി മാത്രം ഒതുങ്ങില്ല. ഗൗരവമായി തന്നെയാണ് വിഷയത്തെ കാണുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ചില വീഴ്ചകള്‍ സംഭവിച്ചിരിക്കാമെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിച്ചത്.

NO COMMENTS

LEAVE A REPLY