പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം.

173

തിരുവനന്തപുരം: പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡലാണ് ലഭിച്ചത്‌. കടലില്‍ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ അപകടത്തില്‍പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക്‌ നവ് സേനാ മെഡല്‍ ലഭിച്ചു.പി വിസ്മയക്ക് ഉത്തംജീവന്‍ രക്ഷാപതക് സമ്മാനിക്കും. നാല് പേര്‍ക്ക് ജീവന്‍ രക്ഷാപതക്കാണ് പുരസ്‌കാരം.

എം രാധാകൃഷ്ണന്‍, കെകെ അഭിനവ്, പിആര്‍ വൈഷ്ണവ്, പിഎസ് ശ്രീജിത്ത് എന്നിവര്‍ക്കാണ് ജീവന്‍ രക്ഷാ പതക് പുരസ്‌കാരം.കമാന്റര്‍ വിജയ് വര്‍മയ്ക്ക് നാവികസേനാ പുരസ്‌കാരം നല്‍കും. ജയില്‍ വകുപ്പിലെ രണ്ടുപേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും സമ്മാനിക്കും. എം ബാബുരാജ്, എം കെ ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്ബ്യാര്‍ക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു.

NO COMMENTS