അഞ്ചര കോടിയുടെ അഴിമതി ആരോപണം ; വി ജെ കുര്യനെതിരെ വിജിലൻസ് അന്വേഷണം

27

കൊച്ചി : ഓഹരി വെട്ടിപ്പിൽ അഞ്ചര കോടിയുടെ അഴിമതി ആരോപണം .കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൻ) മുൻ എംഡി വി.ജെ കുര്യനെതിരെ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകനും സിയാലിന്റെ ഷെയർ പേൻറുമായി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓഹരി വെട്ടിപ്പിലൂടെ അഴിമതി നടന്നുവെന്ന രോപണത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഏറണാകുളത്തെ വിജിലൻസ് ഡിവൈ എസ് പി യ്ക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് പ്രത്യേക ജഡ്ജി സൈദലാവി പി പി ഉത്തരവിട്ടുസിയാലിലെ പല അഴിമതികളുടെയും സൂത്രധാരൻ വി ജെ കുര്യൻ ആയിരുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

കമ്പനിയിലെ എംബ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പദ്ധതി പ്രകാരം സ്ഥിരം തൊഴിലാളികൾക്ക് ഓഹരി നൽകിയതിൽ കുര്യൻ വെട്ടിപ്പ് കാണിച്ചുവെന്നും പദ്ധതി പ്രകാരം തൂപ്പുകാരൻ മുതൽ എയർപോർട്ട് ഡയറക്ടർ വരെയുള്ളവർക്ക് സിയാൽ ഓഹരികൾ നൽകിയിരുന്നുവെന്നുമാണ് ആരോപണം.

2011-2017 കാല് ഘട്ടത്തിൽ കൊച്ച് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഒരു വാഹിയുടെ ഫേസ് വാല്യൂ 40 രൂപ ആയിരുന്നു. ഇക്കാലയളവിൽ സിയാലിന്റെ സ്ഥിരം തൊഴിലാളികൾക്ക് മാത്രം. 40 രൂപ ഫേസ് വാല്യൂ ഉണ്ടായിരുന്ന സിയാലിന്റെ രി 10 രൂപ പോസ് വാല്യൂവിൽ കൊടുക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. അതിൽ നിന്നും 120,000 ഷെയർ സിയാലിന്റെഡി ആയിരുന്ന വി ജെ കുര്യന്റെ ബെനാമിയായി പ്രവാസി വ്യവസായി സെബാസ്റ്റ്യൻ എന്ന വ്യക്തിക്ക് തന്റെ സ്വാധീനം ഉപയോഗിച്ച് നൽകി എന്നാണ് ആരോപണം.

സംഭവത്തിൽ 5.5 കോടിരൂപയുടെ അഴിമതി നടന്നു എന്നാണ് ഹർജിക്കാരനായ ഗിരീഷ് ബാ ആരോപിക്കുന്നത് സിവിൽ സർവീസിലുള്ള വി ജെ കര്യന് ഓഹരികൾ അലോട്ട് ചെയ്തിരുന്നില്ല. എന്നാൽ, സിയാലിൽ ഒരു ജോലിയുമില്ലാത്ത പ്രവാസി വ്യവസായിയായ തൃശ്ശൂർ ശോഭാ സിറ്റി നിവാസിയായ സെമ്പസ്റ്റ് എങ്ങനെ ഇത്രയും ഓഹരി കിട്ടിയെന്നതാണ് ചോദ്യം. വി ജെ കുര്യന്റെ ബെനാമിയാണ് സെബാസ്റ്റ്യൻ എന്ന് ഹർജിയിൽ ആരോപിക്കുന്നു. സെബാസ്റ്റ്യൻ പിന്നീട് ഈ ഓഹരികൾ മറിച്ചു വിറ്റുവെന്നും ഒരു റോളമില്ലാത്ത സെബാസ്റ്റ്യന് എങ്ങനെ 120,000 ഷെയർ കിട്ടി എന്നതിലുമാണ് മുഖ്യമായി വില്ലൻസ് അന്വേഷണം നടക്കുന്നത്.

വി ജെ കുര്യന്റെ കാലഘട്ടത്തിൽ നടത്തിയ മറ്റു ചില അഴിമതികളും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. കമ്പനി സെക്രട്ടറിയായിരുന്ന ആർ വെങ്കിടേശ്വരൻ എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ജോസ് തോമസ്, ഡപ്യൂട്ടി ജനറൽ മാനേജരായിരുന്ന ജോസഫ് പീറ്റർ, ചീഫ് ഫിനാൻസ് ഓഫീസർ സുനിൽ ചാക്കോ എന്നിവയും സിയാൽ അഴിമതി കേസിലെ എതിർ കക്ഷികളാണ്. സിയാൽ എംഡിയായിരുന്ന വി ജെ കുര്യനും, മറ്റുനാലുപേരും. കര്യന്റെ ബെനാമി സെബാസ്റ്റ്യനും ചേർന്ന് ഗൂഢാലോചന നടത്തി അന്യായ ലാഭം ഉണ്ടാക്കി എന്നാണ് ഹർജിയിലെ മുഖ്യ ആരോപണം.

സിയാൽ സംവിധാനം ആകെ ദുരുപയോഗിച്ചുകൊണ്ട് മകന്റെ വിവാഹം നടത്തിയെന്നാണ്കര്യനെതിരായ മറ്റൊരു ആരോപണം. 2016 ജനുവരി 2 നായിരുന്നു മകന്റെ വിവാഹം. വിവാഹം നടന്ന സിയാൽ കൺവൻഷൻ സെന്റർ തികച്ചും സൗജന്യ നിരക്കിലാണ് കുര്യൻ ഉപയോഗിച്ചതെന്നാണ് ആരോപണം. ഇങ്ങനെ ലക്ഷങ്ങൾ വാടകയുള്ള കൺവൻഷൻ സെന്റർ സൗജന്യമായി ഉപയോഗിച്ച് സിയാലിന് വൻനഷ്ടം വരുത്തി. വിവാഹത്തിന് ഈവന്റ് മാനേജ് മെന്റുകാർ ഉണ്ടായിട്ടും സിയാൽ ജീവനക്കാരെ ശുചിമുറി വൃത്തിയാക്കൽ മുതൽ കാർ പാർക്കിങ് മേൽനോട്ടത്തിന് വരെ നിയോഗിച്ചു. 2015 ഡിസംബറിൽ വിവാഹത്തിൽ വധുവരന്മാർക്ക് സഞ്ചരിക്കാൻ സ്കോഡ സൂപ്പർബ് എഫ്എൽ എലഗൻസ് കാർ 28 ലക്ഷം രൂപ മുടക്കി സിയാൽ ചെലവ് വാങ്ങിച്ചു. ഈ കാർ വിവാഹത്തിന് അല്ലാതെ പിന്നീട് സിയാലിന്റെ പരിസരത്ത് എങ്ങും കണ്ടിട്ടില്ല. അന്ന് പരിയാരം മെഡിക്കൽ കോളേജിൽ കുറിക്കുകയായിരുന്ന കുര്യന്റെ മകൻ അതാണ് ഈ ആഡംബര കാർ ഉപയോഗിച്ചിരുന്നതെന്നു പറയുന്നു. ഇതുകൂടാതെ ടയോട്ട ഇന്നോവയും ടയോട്ട കാക്കിയും കരൻ തന്റെ കുടുംബതിനായി അന്ന് ഉപയോഗിച്ചിരുന്നും ഹർജിയിൽ ആരോപിക്കുന്നു.

വിജിലൻസ് അന്വേഷണത്തിന് മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കര്യൻ എംഡി ആയിരുന്ന കാലത്ത് നടത്തിയ ഓഹരി വെട്ടിപ്പാണ് വിഷയം.

NO COMMENTS

LEAVE A REPLY