ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

6

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും.

ഇതിൽ വിജയിക്കുന്നവർക്കുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, ചരിത്രം രാഷ്ട്രീയം എന്നിവ അധികരിച്ചാണ് ചോദ്യങ്ങൾ ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 8714817833.

NO COMMENTS

LEAVE A REPLY