മദ്യത്തിനും സിനിമാടിക്കറ്റിനും സ്വര്‍ണത്തിനും വിലകൂടും.

153

തിരുവനന്തപുരം: മദ്യത്തിനും സിനിമാടിക്കറ്റിനും സ്വര്‍ണത്തിനും വിലകൂടുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനം സെസ് ഏര്‍പ്പെടുത്തും. സിനിമാ ടിക്കറ്റിന്‌ – 10% വിനോദനികുതി ഈടാക്കും. ബീയര്‍, വൈന്‍ ഉള്‍പ്പെടെ മദ്യനികുതി 2% കൂട്ടി.

സ്വര്‍ണം, സിമെന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്‌, സോപ്പ്, കംപ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട് ബുക്, കണ്ണട, ടിവി, സ്കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക്‌ ടൈലുകള്‍ എന്നിവയ്ക്കും വില വര്‍ധിക്കും.

3000 ചതുരശ്ര അടിക്കുമുകളില്‍ വിസ്‌തീര്‍ണമുള്ള വീടുകള്‍ക്ക് അധിക നികുതിയുണ്ടാകും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും വിലകൂടും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 0.25 ശതമാനം സെസ്. അഞ്ചു ശതമാനവും അതില്‍ താഴെയും സ്ലാബില്‍പ്പെട്ട ചരക്കുകള്‍ക്ക് സെസ് ഇല്ല. ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും.12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണു സെസ്.

NO COMMENTS