സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

189

ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യാ​ഴാ​ഴ്ച വ​രാ​നി​രി​ക്കെ കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഇ​ത​ര​മു​ന്ന​ണി ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ രം​ഗ​ത്ത്. നി​ല​വി​ലെ രാ​ഷ്ട്രീയ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്‌ ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ന​ട​ത്തി.ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​ ഇ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച​യും നാ​യി​ഡു രാ​ഹു​ലു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. മോ​ദി​യെ​യും ബി​ജെ​പി​യെ​യും അ​ധി​കാ​ര​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി പ്ര​തി​പ​ക്ഷ ഐ​ക്യം രൂ​പീ​ക​രി​ക്കു​ക​യാ​ണ് നാ​യി​ഡു​വി​ന്‍റെ ല​ക്ഷ്യം.

NO COMMENTS