തിരിച്ചറിവിന് അവസരം നൽകാത്ത ഭരണാധികാരികൾ

193

നല്ല വാക്ക് – നല്ല ചിന്ത : ഒരിക്കൽ ഒരു മനശാസ്ത്രജ്ഞൻ ഒരു തവളയെ ഒരു പാത്രത്തിലെ തിളച്ച വെള്ളത്തിലിട്ടു. പൊടുന്നനെ ആ തവള അതിൽ നിന്നും പുറത്തു ചാടി. പിന്നീട് അദ്ദേഹം അതെ തവളയെ ഒരു പാത്രം വെള്ളമെടുത്തിട്ട് അതുനുള്ളിലിട്ടു സാവധാനം ചൂടാക്കാൻ തുടങ്ങി. ക്രമപ്രകാരം വളരെ സാവധാനത്തിൽ കുറേശ്ശെ ഊഷ്‌മനില ഉയർത്തികൊണ്ടിരുന്നത് കാരണം തവള ആ അവസ്ഥയുമായി ക്രമേണ പൊരുത്തപ്പെടാൻ തുടങ്ങി.

സഹിക്കാവുന്ന ചൂടിൽ തവള പൂർണമായും ചുറ്റുപാടുമായി ക്രമീകരിക്കപ്പെട്ടു. വെള്ളം തിളക്കാൻ തുടങ്ങിയപ്പോഴേക്കും തവള ആ അവസ്ഥയുമായി ചേർന്നു കഴിഞ്ഞിരുന്നു. അനുഭവിക്കുന്ന താപ വ്യത്യാസത്തെ മനസ്സിലാക്കാൻ തവളക്ക് സാധിച്ചില്ല . ഒടുവിൽ കൊടുംചൂടിൽ അത് ചത്തു കഴിഞ്ഞിരുന്നു. കഠിനമായ ചൂടിന്റെ ശക്തിയെ സ്വയം തിരിച്ചറിയാൻ പോലുമാകാതെ തവളയുടെ ജീവൻ നഷ്ടപ്പെട്ടു.

തിരിച്ചറിവിന് അവസരം നൽകാതെ ഉപയോഗപ്പെടുത്തി ഇല്ലാതാക്കുന്ന ഇതേ രീതിയാണ് ആധുനിക മുതലാളിമാർ തൊഴിലാളികളോടും ഭരണാധികാരികൾ ജനങ്ങളോടും പുരോഹിതന്മാർ അനുയായികളോടും ചെയ്യുന്നത്. അവശ്യ വസ്തുക്കളുടെ വില കൂടുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും. എത്ര നിസ്സാരതയോടെയാണ് ഭരണാധികാരികൾ ഇത് കൈകാര്യം ചെയ്യുന്നത് എന്ന സത്യം

ഒരാളുടെ ശരിയായ സ്വഭാവം എപ്പോഴാണ് മനസ്സിലാക്കാൻ സാധിക്കുക – അധികാരം ഉണ്ടാവുമ്പോഴാണ് അയാളുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരുക. മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള കഴിവും അധികാരവും ഉണ്ടാകുമ്പോൾ മാത്രമേ ഒരാൾക്ക് ഉപദ്രവിക്കുന്നവനാണോ നല്ലവനാണോ എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അധികാരം അഴിമതിയെ സൃഷ്ടിക്കുകയല്ല മറിച്ച് അഴിമതിനിറഞ്ഞ ഒരാളുടെ മറഞ്ഞുകിടന്ന സ്വഭാവത്തെ പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നത്.
സിദ്ധിഖ്

NO COMMENTS