കുവൈത്തില്‍ അമേരിക്കന്‍ സൈനികവാഹനത്തിനു നേരേ ചാവേറാക്രമണം; ഒരാള്‍ പിടിയില്‍

192

കുവൈത്ത് സിറ്റി • കുവൈത്തില്‍ അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച ട്രക്ക് ആക്രമിക്കാന്‍ ശ്രമിച്ച ചാവേറിനെ കുവൈത്ത് സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഈജിപ്തുകാരനായ ഇബ്രാഹിം സുലൈമാനാണ് (28) പിടിയിലായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് സൈനികരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ഇയാളുടെ ശ്രമം. ആക്രമണം പരാജയപ്പെട്ടെങ്കിലും സുലൈമാനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരനാണെന്നാണ് നിഗമനം. ട്രക്കില്‍നിന്ന് തീവ്രവാദം ബന്ധം തെളിയിക്കുന്ന കുറിപ്പു ലഭിച്ചതായും വിവരമുണ്ട്.അഞ്ചു സൈനികരാണ് ആക്രമിക്കപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. ചവര്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന ട്രക്കില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചാണ് ആക്രമണത്തിനുപയോഗിച്ചത്.കുവൈത്തില്‍ ആദ്യമായാണ് അമേരിക്കന്‍ സൈനികര്‍ക്കുനേരേ തീവ്രവാദി ആക്രമണമുണ്ടാകുന്നത്.

NO COMMENTS

LEAVE A REPLY