വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കോവിഡ് വാക്‌സിൻ: രജിസ്‌ട്രേഷൻ നടപടികൾ ശ്രദ്ധിക്കുക

15

കാസറകോട് : വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കോവിഡ് വാക്‌സിൻ: രജിസ്‌ട്രേഷൻ നടപടികൾ ശ്രദ്ധിക്കുകവിദേശരാജ്യങ്ങളിലേക്ക് തൊഴിൽ, പഠന ആവശ്യാർഥം പോകുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി സർക്കാർ തീരുമാനമെടുത്ത സാഹചര്യത്തിൽ താഴെ പറയുന്ന രീതിയിൽ രജിസ്‌ട്രേഷൻ നടപടികൾ ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. രാജൻ അറിയിച്ചു.

ആദ്യമായി www.cowin.gov.in എന്ന ലിങ്കിൽ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. തുടർന്ന് മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന individual request എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന Disclaimer എന്ന ബോക്‌സ് ക്ലിക്ക് ചെയ്യുക. നാട്ടിലുപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പർ എൻറർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക.
ലഭിക്കുന്ന OTP നമ്പർ എൻറർ ചെയ്തു തുടർന്ന് വെരിഫൈഡ് സന്ദേശം വന്നാൽ ok ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന രജിസ്‌ട്രേഷൻ ഫോമിൽ ആവശ്യമായ വ്യക്തിഗതവിവരങ്ങൾ രേഖപ്പെടുത്തുക.

യോഗ്യത വിഭാഗത്തിൽ Going abroad എന്ന് രേഖപ്പെടുത്തി ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം സെലക്ട് ചെയ്യുക.supporting documents എന്നതിൽ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജ് ആയി കോപ്പിയെടുത്ത് ആ ഫയലും വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക. അവസാനമായി cowin reference id ആയ 14 അക്ക നമ്പർ കൂടി enter ചെയ്തു സബ്മിറ്റ് ചെയ്യുക.

ഈ അപേക്ഷയും കൂടെ നൽകിയ രേഖകളും ജില്ലാതലത്തിൽ പരിശോധിച്ച് അർഹരായവരെ വാക്‌സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് സന്ദേശം വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷൻ കേന്ദ്രത്തിൽ ഈ സന്ദേശവും തിരിച്ചറിയൽ രേഖയായി ആയി പാസ്‌പോർട്ടും കാണിക്കേണ്ടതാണ്.

NO COMMENTS