കൊറോണ ഭീതിയില്‍ ബംഗളൂരൂ മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

107

ബംഗളൂരു : ബംഗളൂരൂ മലയാളികള്‍ കൂട്ടത്തോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില് കേരള ത്തിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. മാളുകളും വിദ്യാഭ്യസ സ്ഥാപനങ്ങളും സിനിമശാലകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധി.കുവൈറ്റടക്കമുള്ള രാജ്യങ്ങളില് നിന്നുള്ളവര് ബംഗളൂരുവില് നിന്ന് റോഡ് – ട്രെയിന് മാര്ഗം കേരളത്തിലേക്ക് വരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് ഇന്നലെ രാത്രി ദേശീയപാത മണ്ണുത്തിയില് ആരോഗ്യവകുപ്പ് അധികൃതര് പരിശോധന ആരംഭിച്ചിരുന്നു.

കര്ണാടകയില് നിന്നുള്ള സ്വകാര്യ വാഹനങ്ങള്‍, കെഎസ്‌ആര്ടിസി, സ്വകാര്യ ബസുകളിലായിരുന്നു പരിശോധന.
എന്നാല്‍ ബംഗളൂരുവില്‍ ഭീതിയുളവാക്കുന്ന സ്ഥിതി ഇല്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് കമ്മിറ്റി കോര്‍ഡിനേറ്ററും മലയാളിയുമായ പ്രദീപ് കെ കെ പറഞ്ഞു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മുന്‍കൈ എടുത്ത് നോര്‍ക്ക, കര്‍ണാടക ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി, ബംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനകള്‍, കെഎംസിസി, യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എന്നിവരെ സംഘടിപ്പിച്ച്‌ കൊറോണ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു.

നിരവധി ഐ ടി കമ്ബനികള്‍ ജീവനക്കാര്‍ക്ക് ” വര്‍ക്ക് ഫ്രം ഹോം” നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതുമാണ് പ്രധാന കാരണം. കൊറോണ ഭീതിയില്‍ ബംഗളൂരുവിനെ അപേക്ഷിച്ച്‌ കേരളം സുരക്ഷിതമാണ് എന്നാണ് കൂടുതല്‍ മലയാളികള്‍ കരുതുന്നത്. അതിനിടെ ഗള്ഫ് രാജ്യങ്ങളില് നിന്ന് നെടുമ്ബാശ്ശേരിയിലേക്കുള്ള വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര് ബംഗളൂരുവില് വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.ബംഗളൂരു മലയാളികള്‍ക്ക് കൊറോണ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് 8884840022 ,9535201630 , 8095422444 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS