തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കി

209

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ ഗീതമായ വന്ദേമാതരം നിര്‍ബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വന്ദേമാതരം ആലപിക്കാനാണ് ഉത്തരവ്. തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ഇതിനായി തിരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, സ്വകാര്യ കമ്ബനികളിലും ഫാക്ടറികളിലും വന്ദേമാതരം ആലപിക്കണം. ഇവിടങ്ങളില്‍ മാസത്തിലൊരിക്കലെങ്കിലുമാണ് വന്ദേമാതരം ആലപിക്കേണ്ടത്.

NO COMMENTS