കാസർകോട് ഇന്ന് 1029 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

10

കാസർകോട് ജില്ലയില്‍ 1029 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 520 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4096 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1035. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15164 പേര്‍.

വീടുകളില്‍ 14673 പേരും സ്ഥാപനങ്ങളില്‍ 491 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15164 പേരാണ്. പുതിയതായി പേരെ കൂടി 1770 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3405 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2283 ആന്റിജന്‍ 1108 ട്രൂനാട്ട് 19) 670 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.

509 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 1770 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും1096 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 154308 കോവിഡ് സ്ഥിരീകരിച്ചത.് 148004 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

NO COMMENTS