നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതാകുമെന്ന് കോടിയേരി

257

തിരുവനന്തപുരം: നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി. സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം.

NO COMMENTS