രാഹുലിൻറെ സ്ഥാനാര്‍ഥിത്വത്തെ ഇടത്​ മുന്നണി ഭയപ്പെടുന്നില്ല ; കോടിയേരി ബാലകൃഷ്​ണന്‍.

183

കണ്ണൂര്‍: രാഹുലിൻറെ സ്ഥാനാര്‍ഥിത്വത്തെ ഇടത്​ മുന്നണി ഭയപ്പെടുന്നില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ്​-എല്‍.ഡി.എഫ്​ വോട്ട്​ വ്യത്യാസം 19,000 മാത്രമാ​ണെന്നും കോടിയേരി വ്യക്​തമാക്കി​.കേരളത്തിലെ കോണ്‍ഗ്രസ്​ ഗ്രൂപ്പ്​ കളിയുടെ ഭാഗമായാണ്​ രാഹുല്‍ വയനാട്ടിലേക്ക്​ മല്‍സരിക്കാന്‍ എത്തുന്നത്​. കെ.സി വേണുഗോപാലാണ്​ രാഹുലിനെ വയനാട്ടില്‍ എത്തിച്ചതിന്​ പിന്നില്‍.

അമേത്തിയില്‍ തോല്‍ക്കുമെന്നതിനാ​ലാണോ രാഹുല്‍ വയനാട്ടിലേക്ക്​ വരുന്നതെന്നും കോടിയേരി ചോദിച്ചു.രാഹുല്‍ എത്തുന്നതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും ഇടത്​ മുന്നണി ജയിക്കും. രാഹുലിന്‍െറ പ്രചാരണത്തിനായി കോണ്‍ഗ്രസ്​ നേതാക്കള്‍ വയനാട്ടില്‍ കേന്ദ്രീകരിക്കുന്നതോടെ മറ്റിടങ്ങളില്‍ യു.ഡി.എഫ്​ ദുര്‍ബലമാകും. ഇത്​ ഇടത്​ മുന്നണിയുടെ ജയം എളുപ്പമാക്കും. രാഹുല്‍ മല്‍സരിച്ച്‌​ തോറ്റാല്‍ പിന്നെ ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും കേരളത്തില്‍ നില്‍ക്കാനാവില്ലെന്നും കോടിയേരി പരിഹസിച്ചു.

NO COMMENTS