കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെക്കുറിച്ച്‌ അറിയില്ലെന്ന് കെഎംആര്‍എല്‍

156

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ലെന്ന് കെഎംആര്‍എല്‍. തീയതി പ്രഖ്യാപിച്ചതിനേക്കുറിച്ച്‌ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഇതേക്കുറിച്ച്‌ തങ്ങള്‍ അറിഞ്ഞതെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഉദ്ഘാടനം അനന്തമായി നീട്ടികൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY