രാജ്യാന്തര ചലച്ചിത്ര മേള – കേരള ഗ്രാമീണ ബാങ്കിന്റെ സഞ്ചരിക്കുന്ന എ ടി എം ആശ്വാസമായി .

352

തിരുവനന്തപുരം : ടാഗോർ തിയേറ്ററിൽ രാജ്യാന്തര ചലച്ചിത്ര മേളയുടെ സിനിമ കാണാൻ എത്തുന്ന വർക്ക് ആശ്വാ സമാവു കയാണ് കേരള ഗ്രാമീണ ബാങ്കിന്റെ സഞ്ചരി ക്കുന്ന എ ടി എം.പ്രധാന വേദി കളിൽ ഒന്നായ ടാഗോർ തീയേറ്ററിന് പുറത്തു മറ്റു എ ടി എം ഇല്ലാത്തതിനാൽ സിനിമ കാണാൻ വരുന്നവർക്ക് ടാഗോർ തിയേറ്റർ കോമ്പൗ ണ്ടിൽ ഉള്ള ഈ എ ടി എം വളരെ ഉപകരപ്രദമാവുകയാണ്..

രാവിലെ ആദ്യ ഷോ മുതൽ രാത്രി അവസാന സിനിമ തീരുന്നത് വരെയും എ ടി എം പ്രവർത്തിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേള തീരുന്ന ദിവസമായ വെള്ളിയാഴ്ച വരെയും മൊബൈൽ എ ടി എം ടാഗോറിൽ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.ഇങ്ങനെ ഒരു എ ടി എം സൗകര്യം ഉള്ളത് ഏറെ ആശ്വാസകരമാണ് എന്നാണ് അന്യ നാട്ടിൽ നിന്ന് വന്ന സിനിമ ആസ്വാദകരുടെ അഭിപ്രായം.

NO COMMENTS