കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു

291

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തു. ഇന്ന് രാവിലെ രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. പൊലീസുകാര്‍ക്ക് മുന്‍പില്‍ കാവ്യ പൊട്ടിക്കരഞ്ഞതായാണ് വിവരങ്ങള്‍. കേസിലെ ഗൂഢാലോചനയെക്കുറിച്ച്‌ ഇവര്‍ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്.
ഒരു മാഡം നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്.

NO COMMENTS