കാസര്‍കോട് ജില്ലയില്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ

216

കാസര്‍കോട്: ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നു ഉച്ചയ്ക്കു 11 മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചത്. ഉത്തരവ് ലംഘിച്ച്‌ പ്രകടനമോ പൊതുയോഗമോ നടത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് ചീഫ് അറിയിച്ചു.

NO COMMENTS

LEAVE A REPLY