കാസർകോട് ഇന്ന് 65 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

14

കാസർകോട് : ഇന്ന്  ജില്ലയില്‍ 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.  ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;

കാസര്‍കോട്-6 – കോടോംബേളൂര്‍-1 – കുമ്പള-2 – മധൂര്‍-5 – മഞ്ചേശ്വരം-1 – മൊഗ്രാല്‍പുത്തൂര്‍-2 -മുളിയാര്‍-1
അജാനൂര്‍- 4 – ബദിയഡുക്ക-7 – ചെമ്മനാട്-7 – ചെങ്കള-3 – ചെറുവത്തൂര്‍-1 – കാഞ്ഞങ്ങാട്-10 – കാറഡുക്ക-2
നീലേശ്വരം-3 – പള്ളിക്കര-3 – പിലിക്കോട്-2 – പുല്ലൂര്‍ പെരിയ-3 – പുത്തിഗെ-2

നിരീക്ഷണത്തിലുള്ളവർ 4753 പേര്‍

വീടുകളില്‍ 4014 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4753 പേരാണ്. പുതിയതായി 239  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 698 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 125141 ആയി. 279 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 466 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 202  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;

കാസര്‍കോട്-15 – കയ്യൂര്‍ ചീമേനി-3 – കിനാനൂര്‍ കരിന്തളം-3 – കോടോംബേളൂര്‍-4 – കുംബഡാജെ-1 – കുമ്പള-3
കുറ്റിക്കോല്‍-2 – മധൂര്‍-12 – മടിക്കൈ-12 – മംഗല്‍പാടി-2 – മൊഗ്രാല്‍പുത്തൂര്‍-1 – മുളിയാര്‍-5 -നീലേശ്വരം-3
പടന്ന-2 – പള്ളിക്കര-9 -പിലിക്കോട്-3 – പുല്ലൂര്‍പെരിയ-7 – തൃക്കരിപ്പൂര്‍-1 – ഉദുമ-3 -വലിയപറമ്പ-7

അജാനൂര്‍-17 – ബദിയഡുക്ക-7 – ബളാല്‍-7 – ബേഡഡുക്ക-5 – ചെമ്മനാട്-19 – ചെങ്കള-7 – ചെറുവത്തൂര്‍-10
ഈസ്റ്റ് എളേരി-4 – എന്‍മകജെ-2 – കള്ളാര്‍-1 – കാഞ്ഞങ്ങാട്-31 – കാറഡുക്ക-3

ഇതര ജില്ല – ഉദയനാപുരം-1 പെരിങ്ങോം-1

NO COMMENTS