മുഖ്യമന്ത്രി അടിയന്തരമായി കേരളത്തിലെത്തണമെന്ന് രമേശ്‌ ചെന്നിത്തല

150

തിരുവനന്തപുരം : വിദേശ സന്ദര്‍ശനം വെട്ടിക്കുറച്ച്‌ മുഖ്യമന്ത്രി അടിയന്തരമായി കേരളത്തിലെത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. കേരളം ഇതുവരെ കാണാത്ത സംഘര്‍ഷത്തിനാണ് ശബരിമലയിലെ പവിത്രമായ മണ്ണ് സാക്ഷ്യം വഹിച്ചത്. ശബരിമലയില്‍ വന്‍തോതിലെ സംഘര്‍ഷമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നല്‍കിയതെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ യുഡിഎഫ് പങ്കെടുക്കില്ല. ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS